അത്തോളി : അത്തോളിയിലെ പ്രാദേശിക കോൺഗ്രസ് നേതാവിൻ്റെ സാമ്പത്തിക തട്ടിപ്പിനെതിരെ ശബ്ദമുയർത്തിയതിൻ്റെ വിദ്വേഷത്തിലാണ് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്ന് രഞ്ജിത് കൂമുള്ളിയുടെ ഫേസ്ബുക്ക് കുറിപ്പ്. പാർട്ടി വിരുദ്ധ പ്രവർത്തനം ചുമത്തി രഞ്ജിതിനേയും ഗ്രാമപഞ്ചായത്ത് മെംബർ വാസവൻ പൊയിലിലിനേയും ഡി.സി.സി. പ്രസിഡൻ്റ് അടുത്തിടെ പുറത്താക്കിയിരുന്നു.
പാർട്ടിക്ക് വേണ്ടി മൈക്ക് സെറ്റ് വാങ്ങാനെന്ന് പറഞ്ഞ് പാർട്ടി വാട്സപ്പ് ഗ്രൂപ്പുകളിൽ കൂടി 60,000 രൂപയും ഓഫീസിന് വേണ്ടി ഒന്നര ലക്ഷം രൂപയും പിരിവെടുത്ത് പ്രാദേശിക നേതാവ് തിരിമറി നടത്തിയതായി രഞ്ജിത് കുമുള്ളി ആരോപിച്ചു. ഗ്രൗണ്ടിലെ മണ്ണ് വിറ്റ വകയിൽ പഞ്ചായത്തിന് കിട്ടേണ്ട ഒന്നര ലക്ഷം രൂപയിലധികം അടിച്ചുമാറ്റിയതായും സോഷ്യൽ മീഡിയ കുറിപ്പിൽ പറയുന്നു.
