എലത്തൂർ : എലത്തൂരിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ചേവായൂർ സ്വദേശി അറസ്റ്റിൽ. യുവതിയുടെ സുഹൃത്തായിരുന്ന വൈശാഖ് ആണ് അറസ്റ്റിലായത്.
ജനുവരി 24 നാണ് എലത്തൂരിലെ വെൽഡിംഗ് സ്ഥാപനത്തിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വൈശാഖിൻ്റെ ഉടമസ്ഥതയിൽ ഉള്ളതാണ് സ്ഥാപനം. ഇരുവർക്കും ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ് വൈശാഖ് യുവതിയെ വിളിച്ചു വരുത്തുകയായിരുന്നുവത്രെ. യുവതിക്ക് ഉറക്ക ഗുളിക നൽകി മയക്കിയ ശേഷം ആത്മഹത്യ ചെയ്യുന്ന വിധത്തിൽ ആസൂത്രിതമായി കൊലപാതകം നടപ്പാക്കുകയായിരുന്നുവെന്നാണ് പൊലീസിൻ്റെ നിഗമനം. മൃതദേഹത്തിൽ മുറിവേറ്റതും മർദ്ദനമേറ്റതുമായ പാടുകൾ ഉണ്ടായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് തെളിവിനായി ശേഖരിച്ചിട്ടുണ്ട്. പ്രതി കുറ്റം സമ്മതിച്ചതായും അറിയുന്നു.

