അത്തോളി: അത്താണി – ആനപ്പാറ റോഡ് റിപ്പയർ ചെയ്യുക ,തെരുവ് വിളക്കുകൾ പരിപാലിക്കുക, കുടിവെള്ള വിതരണം നടത്തുക, രൂക്ഷമായ തെരുവ് നായ ശല്യം പരിഹരിക്കുക, പൊട്ടിപ്പൊളിഞ്ഞ മറ്റു റോഡുകൾ റിപ്പയർ ചെയ്യുക എന്നീ ആവശ്യങ്ങളുമായി പ്രദേശവാസികൾ അത്തോളി അത്താണിയിൽ സായാഹ്ന ധർണ്ണ നടത്തി. പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥക്കെതിരെ പഞ്ചായത്തിലാകമാനം ശക്തമായ സമരങ്ങൾ നടക്കുന്നുണ്ടെന്ന് ധർണ്ണ ഉൽഘാടനം ചെയ്തു കൊണ്ട് പഞ്ചായത്ത് മെമ്പർ എ.എം വേലായുധൻ പറഞ്ഞു.

ഇക്കഴിഞ്ഞ നാല് വർഷവും യു ഡി എഫ് ഭരണത്തിൽ കോടികണക്കിന് രൂപയാണ് ചെലവഴിക്കാതെ പഞ്ചായത്തിന് നഷ്ടപ്പെട്ടതെന്നും പൊതുമരാമത്ത് പ്രവർത്തികളിൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നതായും സ്വജനപക്ഷപാതപരമായാണ് പഞ്ചായത്തിൻ്റെ പ്രവർത്തമെന്നും യു ഡി എഫ് ഭരണത്തിൽ വികസന മുരടിപ്പാണ് പഞ്ചായത്തിലുണ്ടായിട്ടുള്ളതെന്നും ധർണ്ണയിൽ പ്രസംഗിച്ചവർ പറഞ്ഞു.

എം. ജയകൃഷ്ണൻ, എൻ പ്രദീപൻ, ഫൗസിയ ഉസ്മാൻ, എന്നിവർ പ്രസംഗിച്ചു.പി.എം ഷെമീർ സ്വാഗതം പറഞ്ഞു. കെ.ശശികുമാർ അദ്ധ്യക്ഷനുമായിരുന്നു. കൊങ്ങന്നുരി ൽ നിന്ന് പ്രകടനമായാണ് പ്രദേശവാസികൾ ധർണ്ണക്കെത്തിയത്
