സാംസ്കാരിക വിദ്യാഭ്യാസ മേഖലയിൽ അത്തോളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്പേസിൻ്റേയും അത്തോളി ജി.വി.എച്ച്. എച്ച്. എസിൻ്റേയും സംയുക്താഭിമുഖ്യത്തിൽ എസ്. എസ്. എൽ.സി വിജിയിച്ച വിദ്യാർത്ഥികൾക്കായി എഡുക്കേഷണൽ ആൻ്റ് കരിയർ കൗൺസിലിംഗ് നടത്തുന്നു. പ്രശസ്ത കരിയർ – എഡുക്കേഷണൽ കൗൺസിലിംഗ് വിദഗ്ദ്ധൻ എം.വി. സക്കറിയ ക്ലാസ് നയിക്കും.
ഈ രംഗത്ത് കേരളത്തിനകത്തും പുറത്തും പ്രശസ്തനായ സക്കറിയ കോഴിക്കോട് സർവ്വകലാശാലയിൽ അസിസ്റ്റൻ്റ് രജിസ്ട്രാർ, പി. ആർ. ഒ തസ്തികകളിലും ആകാശവാണി ന്യൂസ് റീഡർ, പത്ര പ്രവർത്തകൻ, അധ്യാപകൻ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ കോഴിക്കോട് സെൻ്റർ ഫോർ ഇൻഫർമേഷൻ ആൻ്റ് ഗൈഡൻസ് ഇന്ത്യയിൽ (സിജി) പി. ആർ. ഡിവിഷൻ ഡയറക്ടറാണ്.

മെയ് 15 ന് രാവിലെ 9 മണി മുതൽ നടക്കുന്ന ക്ലാസിൽ വിദ്യാർത്ഥികൾക്ക് സൗജന്യമായി പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 9446047308 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
