കൊച്ചി: മിഥുൻ മാന്വൽ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആട് 3 ഷൂട്ടിംഗ് പൂർത്തിയായി. ചിത്രം മാർച്ച് 19 ന് തിയേറ്ററുകളിൽ എത്തുമെന്ന് സംവിധായകൻ അറിയിച്ചു.
ഫ്രൈഡേ ഫിലിം ഹൗസിൻ്റെയും കാവ്യ ഫിലിം കമ്പനിയുടെയും ബാനറിൽ വിജയ് ബാബുവും വേണു കുന്നപ്പിള്ളിയും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. ആടു സീരീസിലെ മൂന്നാമത്തെയും അവസാനത്തെയും ചിത്രമാണിത്.
127 ദിവസങ്ങൾ കൊണ്ട് , അഞ്ച് ഷെഡ്യൂളുകളിലായാണ് ചിത്രം പൂർത്തിയായത്. ജയസൂര്യ അവതരിപ്പിക്കുന്ന ഷാജി പാപ്പൻ എന്ന പ്രിയ കഥാപാത്രത്തിന്റെ മൂന്നാം വരവിനായി വലിയ തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുള്ളത്. വിജയ് ബാബു, വിനായകൻ, സണ്ണി വെയ്ൻ, സൈജു കുറുപ്പ്, ഇന്ദ്രൻസ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സാങ്കേതികമായി ഏറെ മികച്ചുനിൽക്കുന്ന ഒരു വിഷ്വൽ ട്രീറ്റായിരിക്കും ആട് 3 എന്നാണ് ലഭിക്കുന്ന സൂചനകൾ.
