കൂമുള്ളി: ഗിരീഷ് പുത്തഞ്ചേരി അനുസ്മരണത്തോടനുബന്ധിച്ച് ചെന്താര പുത്തഞ്ചേരി സംഘടിപ്പിക്കുന്ന ജില്ലാതല കരോക്കെ ഗാനാലാപനമത്സരം ഫെബ്രുവരി 8ന് പുത്തഞ്ചേരിയിൽ നടക്കും. പതിനഞ്ച് വയസ്സിന് താഴെ പ്രായമുള്ളവർക്ക് ജൂനിയർ വിഭാഗത്തിലും, മറ്റുള്ളവർക്ക് സീനിയർ വിഭാഗത്തിലും മത്സരിക്കാം.
പങ്കെടുക്കുന്നവർ ഫെബ്രുവരി 5ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. റജിസ്ട്രേഷന് 9446092850, 9747664288 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. വിജയികൾക്കുള്ള സമ്മാനം അനുസ്മരണ ചടങ്ങിൽ വെച്ച് സച്ചിൻദേവ് എം.എൽ.എ നൽകും.

