അത്തോളി: ഉള്ള്യേരി ഗ്രാമപഞ്ചായത്തിലെ പുത്തഞ്ചേരിയില്‍ വിമുക്തഭടന്മാരുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നിര്‍മിച്ച യുദ്ധസ്മാരകം 24ന് രാവിലെ ഒമ്പതിന് കേന്ദ്രമന്ത്രിയും പ്രശസ്ത നടനുമായ സുരേഷ് ഗോപി നാടിന് സമര്‍പ്പിക്കും. നാടിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ച സൈനികരെ ഓര്‍മിക്കാനും അവര്‍ക്ക് ആദരം അര്‍പ്പിക്കാനും വേണ്ടിയാണ് സ്മാരകം ഒരുക്കിയിട്ടുള്ളത്. ചടങ്ങില്‍ എം.കെ രാഘവന് എംപി മുഖ്യപ്രഭാഷണം നടത്തും. അഡ്വ. കെ.എം സച്ചിന്‍ദേവ് എം.എല്‍.എ വിശിഷ്ടാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാശശി, ജില്ലാ കലക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ്, ജില്ലാ സൈനിക വെല്‍ഫെയര്‍ ഓഫീസര്‍ എസ്. സുജാത, പേരാമ്പ്ര ഡിവൈ.എസ്.പി വി.വി ലതീഷ്, ഒ.കെ ഭാസ്കരന് നമ്പ്യാര്‍, കെ. രാധാകൃഷ്ണന്‍നായര്‍, കെ. നരേന്ദ്രനാഥന്‍, ടി.എം വരുണ്‍കുമാര്‍, ഇ.പി ഷാജി എന്നിവര്‍ പ്രസംഗിക്കും. സ്വാഗതസംഘം കണ്‍വീനര്‍ മുരളീധര ഗോപാല്‍ സ്വാഗതം പറയും. ചെയര്മാന് രജീഷ്് കെ. പുത്തഞ്ചേരി അധ്യക്ഷത വഹിക്കും. യുദ്ധ സ്മാരക ട്രസ്റ്റ് സെക്രട്ടറി കെ. ഉണ്ണി നന്ദി പറയും
