അത്തോളി : കൊങ്ങന്നൂർ മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാല ഗായകൻ പി. ജയചന്ദ്രൻ അനുസ്മരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച കരോക്കെ ചലച്ചിത്ര ഗാനാലാപന മത്സരത്തിൽ രാഗേഷ് ആനപ്പാറ വിജയിയായി. വൈഗ സിദ്ധാർത്ഥ് പുല്ലില്ലാമല രണ്ടാം സ്ഥാനവും പുഷ്പ ഹാസൻ തട്ടാം കണ്ടി മൂന്നാം സ്ഥാനവും നേടി. കെ.ടി. മാധവൻ, മജീദ് കുട്ടോത്ത്, സുമേഷ് അത്തോളി എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി. ജയചന്ദ്രൻ്റെ ഗാനങ്ങൾ ഉൾപ്പെടുത്തി നടത്തിയ മത്സരത്തിൽ ഇരുപത്തിയഞ്ചോളം പേർ പങ്കെടുത്തു. വാർഡ് മെംബർ പി.കെ. ജുനൈസ് സമ്മാനങ്ങൾ വിതരണം ചെയ്തു
