അത്തോളി : മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാല ഗായകൻ പി. ജയചന്ദ്രൻ അനുസ്മരണത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന കരോക്കെ ചലച്ചിത്ര ഗാനാലാപന മത്സരം ജനവരി 23 ന് കൊങ്ങന്നൂരിൽ നടക്കും.
വൈകീട്ട് 6 മണിക്ക് വായനശാല പരിസരത്ത് വെച്ച് നടക്കുന്ന അനുസ്മരണ പരിപാടി ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും ലൈബ്രറി കൗൺസിൽ പ്രതിനിധിയുമായ പി. വേണു മാസ്റ്റർ ഉദ്ഘാടനം ചെയ്യും. എം. ജയകൃഷ്ണൻ മാസ്റ്റർ, അത്തോളി ഗ്രാമപഞ്ചായത്ത് മെംബർമാരായ പി.കെ. ജുനൈസ്, പി.ടി. സാജിത, എന്നിവർ സംസാരിക്കും. പി.ജയചന്ദ്രൻ ആലപിച്ച ഗാനങ്ങളാണ് മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നേരത്തെ പേര് രജിസ്റ്റർ ചെയ്തവരെയാണ് മത്സരത്തിൽ പങ്കെടുപ്പിക്കുന്നത്
