അത്തോളി: കൊങ്ങന്നുർ മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ജനവരി 18 ന് പ്രശസ്ത സാഹിത്യകാരൻ എം.ടി വാസുദേവൻ നായരെ അനുസ്മരിക്കും.
അത്തോളി ജി.എം.യു പി സ്കുളിൽ ഉച്ചക്ക് ശേഷം 2.30 ന് നടക്കുന്ന പരിപാടിയിൽ കെ.ടി ശേഖർ, എം.ജയകൃഷ്ണന്, എൻ.ആലി എന്നിവർ സംസാരിക്കും. എം.ടി. വാസുദേവൻ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് നിർമ്മാല്യം. 1973 ൽ പുറത്തിറങ്ങിയ ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ ലഭിച്ചു. ഈ ചിത്രത്തിൽ വെളിച്ചപ്പാടിൻ്റെ വേഷമിട്ട പി. ജെ. ആൻ്റണി ദേശീയ തലത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.
പരിപാടിയിൽ മുഴുവൻ നാട്ടുകാരും പങ്കെടുക്കണമെന്ന് വായനശാല പ്രസിഡണ്ട് കെ.ശശികുമാറും സെക്രട്ടറി എൻ.പ്രദീപനും അഭ്യർത്ഥിച്ചു
