കൂമുള്ളി : അത്തോളി ഗ്രാമപഞ്ചായത്തും ഗിരീഷ് പുത്തഞ്ചേരി സ്മാരക ഗ്രന്ഥശാലയും സംയുക്തമായി വിദ്യാർഥികൾക്കായി കളറിംഗ് മത്സരം സംഘടിപ്പിച്ചു. പ്രസിഡന്റ് എം ജയകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ‘എൻ്റെ മാലിന്യം എന്റെ ഉത്തര വാദിത്വo’ എന്ന ഗാന്ധിജിയുടെ ആശയം മുറുകെ പിടിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
അസിസ്റ്റന്റ് ഡയറക്ടർ കെ. ശ്രീജിത്ത് മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ മപ്പുറത്ത് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് അനിൽ കുമാർ , നാലാം വാർഡ് മെമ്പർ രാധിക, ടി. കെ. കരുണാകരൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

40 വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. വനിതാ വേദി പ്രസിഡന്റ് സ്മിത, സെക്രട്ടറി ഷിജി, നോഡൽ പ്രേരക് സൗമിനി എന്നിവർ നേതൃത്വം നൽകി. ആർ.ബാബു സ്വാഗതവും ലൈബ്രറിയൻ സി. കെ. സബിത നന്ദിയും പറഞ്ഞു.
