അത്തോളി: ഗാന്ധി ജയന്തി വാരാഘോഷത്തിൻ്റെ ഭാഗമായി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശുചീകരണവും സാംസ്കാരിക സംഗമങ്ങളും നടന്നു.
അത്തോളി ഗ്രാമപഞ്ചായത്തിന്റെയും അത്തോളി ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൻ്റേയും ആഭിമുഖ്യത്തിൽ എൻ എസ് എസ്, എസ് പി സി , എൻ സി സി , ജെ ആർ സി എന്നിവയും ഹരിത കർമ്മ സേനയും ചേർന്ന് ശുചീകരണ പ്രവൃത്തി നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വേളൂർ ബ്രദേഴ്സിൻ്റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസ് മുതൽ കെ എസ് ഇ ബി ഓഫീസ് വരെ റോഡ് ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എം ജയകൃഷ്ണൻ, വാർഡ് മെംബർ ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.

മെക് 7 ഹെൽത്ത് ക്ലബ്ബ് അംഗങ്ങൾ കുന്നത്തറ തോരായി കടവ് റോഡ് ശുചീകരിച്ചു. ഇരുഭാഗവും കാടുമുടിയ നിലയിലായിരുന്ന കുന്നത്തറ തൊഴിലായിക്കടവ് റോഡിലൂടെയുള്ളയാത്ര കുട്ടികൾക്കും മുതിർന്നവർക്കും, യാത്രകാർക്കും വളരെ പ്രയാസമേറിയതായിരുന്നു. പുഴയോട് ചേർന്ന സ്ഥലമാ യിരുന്നതിനാൽ വന്യജീവികളുടെ സാന്നിധ്യംവും, ഇഴജീവികളുടെ ശല്യവും നിത്യ കാഴ്ചയായിരുന്നു.
വാർഡ് മെമ്പർ പി. കുഞ്ഞായൻ കുട്ടി ഉദ്ഘാടനം ചെയ്തു. മെക് 7 ഹെൽത്ത് ക്ലബ് അംഗങ്ങളായ പി. ബഷീർ, യു. കെ. ഉസ്മാൻ, മമ്മു മിഷൽ, കെ. കെ. ബഷീർ,പി. കെ. അബ്ദുൽ റഷീദ്, ജനാർദ്ദനൻ,നിസാർ ബിസ്മി, വിജയൻ മാസ്റ്റർ,ഗഫൂർ പി, നൈസാം അൽഫ, മനോഹരൻ, എ. കെ. ജലീൽ, എം.ഷിംജിത്ത്, സി. പി. ജമാൽ, സുബീഷ്, സാദിഖ് മുറിനടക്കൽ, ശശി കെ. എം. ആർ നേതൃത്വം നൽകി. രാവിലെ നടന്ന ഗാന്ധി അനുസ്മരണ ചടങ്ങിൽ എം മൂസ മാസ്റ്റർ, എ. കെ. ഷമീർ എന്നിവർ സംസാരിച്ചു.

