അത്തോളി : വേളൂർ ജി.എം.യു.പി സ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ “കളിയാടാം” അഭിനയക്കളരി സംഘടിപ്പിച്ചു. വിദ്യാർത്ഥികളിലെ സർഗാത്മകതയും അഭിനയശേഷിയും വളർത്തുന്നതിനും നാടക-അഭിനയ രംഗത്തെ അടിസ്ഥാനപരമായ അറിവുകൾ പകർന്നുനൽകുന്നതിനുമായിരുന്നു പരിപാടി.
അഭിനയക്കളരിക്ക് നാടക പരിശീലകരായ എം. എം. രാഗേഷ് രമ്യ രാഗേഷ് എന്നിവർ നേതൃത്വം നൽകി.
അഭിനയത്തിന്റെ അടിസ്ഥാനതത്വങ്ങൾ, ശരീരഭാഷ, മുഖഭാവങ്ങൾ, ശബ്ദവിന്യാസം, സംഘപ്രവർത്തനം തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. രസകരമായ വിവിധ അഭിനയപരിശീലനങ്ങളിലൂടെയും കളികളിലൂടെയും കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്ന രീതിയിലായിരുന്നു കളരിയുടെ അവതരണം.
പാഠപുസ്തകങ്ങൾക്കപ്പുറം, അരങ്ങിലൂടെ ജീവിതത്തെ പഠിക്കാൻ” വിദ്യാർത്ഥികൾക്ക് അവസരമൊരുക്കിയ അഭിനയക്കളരി വേറിട്ട അനുഭവമായി. കലയും വിദ്യാഭ്യാസവും സമന്വയിപ്പിച്ച് കുട്ടികളുടെ ആത്മവിശ്വാസവും സർഗാത്മകതയും വളർത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ബി സിന്ധു ഉദ്ഘാടനം ചെയ്തു. കെ.രാജു, നഷീദ എൻ എം, ഷിബു.ഇ , ബൽരാജ്. ടി വി , ലിജു. വി ,ബബീഷ് കുമാർ സജിത ഒ പി എന്നിവർ നേതൃത്വം നൽകി.

