അത്തോളി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലഹരിമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജിം പരിശീലകൻ അറസ്റ്റിൽ. അത്തോളി സ്വദേശി വി.പി റിഷാദിനെയാണ് എലത്തൂർ പൊലീസ് പിടികൂടിയത്.
പെൺകുട്ടിയുടെ പേഴ്സണൽ ട്രെയിനറായിരുന്ന റിഷാദ്, ജിം പരിശീലനത്തിനിടെ കുട്ടിയുടെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയിരുന്നു. ഈ ചിത്രങ്ങൾ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തുകയായിരുന്നുവത്രെ. ഇതിനുശേഷം പെൺകുട്ടിയെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ എലത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

