കൂമുള്ളി: നാടകസഭ കൂമുള്ളിയുടെ ആഭിമുഖ്യത്തിൽ ‘കുത്തും കോമേം’ തിയേറ്റർ വർക്ക്ഷോപ്പ് നടത്തി. അത്തോളി ഗ്രാമപഞ്ചായത്ത് ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാലയിൽ നടന്ന ക്യാമ്പ് പ്രശസ്ത നാടക നടൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. പ്രശസ്ത തിയേറ്റർ പ്രാക്ടീഷനർ എമിൽ മാധവി നേതൃത്വം നൽകി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ക്യാമ്പിൽ പങ്കെടുത്തു.

രാവിലെ 9 മണിക്ക് തുടങ്ങിയ ക്യാമ്പ് വൈകീട്ട് 5 ന് സമാപിച്ചു. സമാപനസമ്മേളനം അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡൻ്റ് ഗീത മപ്പുറത്ത് അധ്യക്ഷത വഹിച്ചു.
നാടക രംഗത്ത് പ്രശസ്തരായ ബിജു രാജഗിരി, എൻ പ്രകാശൻ, ഹരീന്ദ്രനാഥ് ഇയ്യാട്, സുനിൽ കുമാർ കൂമുള്ളി, ഷാക്കിറ കുഞ്ഞോത്ത് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. യുവ എഴുത്തുകാരൻ ധ്യാൻചന്ദ് ൻ്റെ പുസ്തക കവർ പ്രകാശനവും കുട്ടികൾക്കുള്ള മൊമെൻ്റോ, സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ക്യാമ്പ് ഡയറക്ടർ അവനിക്ഷേത്ര സ്വാഗതവും ഷിജി കൂമുള്ളി നന്ദിയും പറഞ്ഞു.

