അത്തോളി : പ്രമുഖ രാഷ്ട്രീയ സാമൂഹിക നിരീക്ഷകനും കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടറുമായ കെ ടി കുഞ്ഞിക്കണ്ണൻ നാളെ ( ചൊവ്വ) അത്തോളിയിൽ. പുരോഗമന കലാ സാഹിത്യ സംഘം അത്തോളി യൂണിറ്റ് സമ്മേളനത്തിൻ്റെ ഭാഗമായി ജനാധിപത്യം മതം യുവത്വം എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തും.
വൈകീട്ട് 4.30 ന് അത്തോളി ഗവ എൽ പി സ്കൂളിന് മുൻവശത്തെ സ്പെയ്സ് ഓഫീസ് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ പുരോഗമന കലാ സാഹിത്യ സംഘം അത്തോളി യൂണിറ്റ് പ്രസിഡണ്ട് കൂടിയായ അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം ജയകൃഷ്ണൻ അധ്യക്ഷത വഹിക്കും. പുരോഗമന കലാ സാഹിത്യ സംഘം മേഖലാ സെക്രട്ടറി പി.കെ മുരളി, ജില്ലാ കമ്മിറ്റി അംഗം സുഗതകുമാരി എന്നിവർ സംസാരിക്കും.

