അത്തോളി : കൊങ്ങന്നൂർ ആനപ്പാറ ഓർമ്മ ഓണം ഫെസ്റ്റിന് തുടക്കമായി. ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് അശ്വിനി ഷിനിലേഷ് പതാക ഉയർത്തി. അത്തോളി ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ അനിൽകുമാർ അദ്ധക്ഷത വഹിച്ചു. രാവിലെ കൊങ്ങന്നൂർ മലയിൽ ജുമാ മസ്ജിദിൻ്റെ ആഭിമുഖ്യത്തിൽ നടന്ന നബിദിന ഘോഷയാത്രയ്ക്ക്സ്വീകരണം നൽകി.
ഉച്ചക്ക് വനിതകളുടേയും പുരുഷൻമാരുടേയും കമ്പവലി, തോണി തുഴയൽ എന്നീ മത്സരങ്ങൾ നടക്കും
വേളൂർ വെസ്റ്റ് മുതൽ ആനപ്പാറ വരെ നടന്ന ദീർഘ ദൂര ഓട്ടമത്സരത്തിൽ ബേപ്പൂർ സ്വദേശി പി വി ഷഹബാസ് ഒന്നാം സ്ഥാനം നേടി. നിഖിൽ ദാസ് വി കെ ( കൊങ്ങന്നൂർ ) രണ്ടാം സ്ഥാനവും അഭിനവ് പി ടി ( ചേളന്നൂർ ) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഏഴ് വയസ്സുകാരനായ ചെട്ടികുളം സേതു സീതാറാം സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥി ആൽവിൻ പ്രോത്സാഹന സമ്മാനത്തിന് അർഹനായി.

