കൊടശ്ശേരി: ജപ്പാനിൽ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കുന്ന സാജി ജോണിന് സ്പെയ്സ് അത്തോളിയുടെ കൈത്താങ്ങ്. സാജിയുടെ യാത്രാ ചെലവിലേക്കായി സമാഹരിച്ച തുക അദ്ദേഹം ജോലി ചെയ്യുന്ന കൊടശ്ശേരി പെട്രോൾ പമ്പിൽ വെച്ച് ഭാരവാഹികളും അംഗങ്ങളും ചേർന്ന് കൈമാറി.
സ്വന്തമായി സ്ഥലമോ വീടോ ഇല്ലാതെ ജീവിതത്തിൻ്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുമ്പോഴും വിജയം മാത്രം സ്വപ്നം കാണുകയാണ് സാജി ജോൺ. പരിമിതികളെ അതിജീവിച്ചുകൊണ്ടുള്ള പരിശ്രമങ്ങളിലൂടെ പഞ്ചഗുസ്തിയിൽ വിജയകിരീടങ്ങൾ സ്വന്തമാക്കുകയാണ് അദ്ദേഹം. തന്നെയാണ് അദ്ദേഹത്തെ ഇവിടെ വരെ എത്തിച്ചത്. സപ്തംബർ 20 നാണ് ലോക പഞ്ചഗുസ്തി മത്സരം. സാജിയുടെ സാമ്പത്തിക പ്രയാസങ്ങൾ മനസ്സിലാക്കി സ്പേസ് പ്രവർത്തകർ സഹായത്തിനിറങ്ങുകയായിരുന്നു.
പ്രസിഡൻ്റ് ഗോകുൽദാസിൻ്റെ അധ്യക്ഷതയിൽ സെക്രട്ടറി സുരേഷ് അക്ഷരി സ്വാഗതം പറഞ്ഞു. അഷ്റഫ് ചീടത്തിൽ, ജോബിമാത്യു, കൃഷ്ണകുമാരി കെ.വി, വിജയൻ കെ.സി., ദിലീപ്, ജലജ , ഷാജിമാഷ്, കെ.ടി ശേഖർ തുടങ്ങിയവർ വിജയാശംസകൾ അർപ്പിച്ചു.

