അത്തോളി : കിടപ്പ് രോഗി പരിചരണ രംഗത്ത് കുറഞ്ഞ കാലം കൊണ്ട് മികവ് തെളിയിച്ച പൂക്കോയ തങ്ങൾ ഹോസ്പിസ് രണ്ടാമത് ബാച്ചിൻ്റെ ത്രിദിന വളണ്ടിയർ ട്രെയിനിങ് ക്യാമ്പിന് അത്തോളി മുനീറുൽ ഇസ്ലാം മദ്രസയിൽ തുടക്കമായി. ബാലുശ്ശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ നവാസ് മുഖ്യ അതിഥിയായി.
പന്തലായിനി ബ്ലോക്ക് കൊങ്ങന്നൂർ ഡിവിഷൻ മെമ്പർ ശാന്തി മാവീട്ടിൽ, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി പി ഹമീദ്, വനിതാ ലീഗ് ജനറൽ സെക്രട്ടറി ജാസ്മിന ടീച്ചർ, പഞ്ചായത്ത് മെമ്പർ കെ ഏ കെ ഷമീർ എന്നിവർ ആശംസ പ്രസംഗം നടത്തി . പി ടി എച്ച് ട്രെയിനിങ് ക്യാമ്പ് സംസ്ഥാന കോഡിനേറ്റർ മുഹമ്മദ് മാസ്റ്റർ ക്യാമ്പ് വിശദീകരണം നടത്തി.
അത്തോളി പഞ്ചായത്ത് ശിഹാബ് തങ്ങൾ റിലീഫ് സെൽ ചെയർമാൻ എം സി ഉമ്മർ അധ്യക്ഷനായി. കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ പ്രവർത്തന അവലോകന റിപ്പോർട്ട് ചെയർമാൻ ആലയാട്ട് മുസ്തഫ അവതരിപ്പിച്ചു.
പിടിഎച്ച് സംസ്ഥാന ചീഫ് ട്രെയിനർ ജോസ് പുളിമൂട്ടിൽ നേതൃത്വം നൽകി. ജനറൽ കൺവീനർ ഹൈദർ കൊളക്കാട് സ്വാഗതവും പി ടി എച്ച് കോഡിനേറ്റർ ജാഫർ കൊട്ടാരത്ത് നന്ദിയും പറഞ്ഞു.
ബുധനാഴ്ച മൂന്നുമണിക്ക് നടക്കുന്ന സമാപന സമാപന പരിപാടിയിൽ സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറിയും പി ടി എച്ച് സംസ്ഥാന സമിതി ട്രഷററുമായ മുൻ എം എൽ എ വി എം ഉമ്മർ മാസ്റ്റർ മുഖ്യ അതിഥി ആയിരിക്കും.

