ബാലുശ്ശേരി : സാംസ്കാരിക പ്രവര്‍ത്തകനും, എഴുത്തുകാരനും തരിയോട് സെന്റ് മേരീസ് സ്കൂള്‍ റിട്ട. അധ്യാപകനും,തരിയോട് ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പറുമായ പൃത്വീരാജ് മൊടക്കല്ലൂരിന്റെ മകള്‍ മേഥാ പൃത്വീരാജ് (30) വാഹനാപകടത്തില്‍ ബംഗളൂരുവില്‍ മരണപ്പെട്ടു. ബംഗളൂരുവില്‍ പ്രോവിഡന്റ് ഫണ്ട് ഓഫീസിലാണ് മേഥ ജോലി ചെയ്യുന്നത്. ഓഫീസിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
സംസ്കാരം ഇന്ന് (വ്യാഴം) രാവിലെ 10 മണിക്ക് ബാലുശ്ശേരി അറപ്പീടിക ഖാദി റോഡിലെ കൊട്ടക്കാട്ട് വീട്ടുവളപ്പില്‍.
അമ്മ: ഉഷ (റിട്ട. അധ്യാപിക ഗ്രീന്‍ മൗണ്ട് പബ്ലിക് സ്കൂള്‍ തരിയോട്)
ഭര്‍ത്താവ് : ആകര്‍ഷ് എസ്. എല്‍. (ബാഗ്ലൂര്), മകന്: ദക്ഷ് ആകര്‍ഷ്. സഹോദരന്: ഗൗതം പൃത്വീരാജ് (എം ബി എ വിദ്യാര്‍ത്ഥി പോണ്ടിച്ചേരി)
ഭര്‍തൃസഹോദരങ്ങള്‍ : ആഗ്രഹ് (ലോക്കോ പൈലറ്റ് ബാംഗ്ലൂര്‍), അനുഗ്രഹ് (അധ്യാപകന് ജി. എല്‍. പി. എസ്. ആനക്കാംപൊയില്‍)

