- ഒരു സ്വപ്ന പദ്ധതി കൂടി യാഥാർത്ഥ്യമായി
സീ പ്ളെയിൻ പദ്ധതി സാധാരണക്കാർക്കും പ്രയോജനം ചെയ്യുന്ന വിധത്തിൽ ജനകീയമാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
കേരളത്തിലെ ആദ്യ സീ പ്ലെയിനിന്റെ പരീക്ഷണ പറക്കൽ ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടൂറിസം മേഖലയിൽ വലിയ മാറ്റങ്ങൾക്ക് സഹായകമാവുന്നതാണ് സീ പ്ളെയിൻ പദ്ധതി. എയർ പോർട്ടുകൾ, ഡാമുകൾ, കായലുകൾ എന്നിവയെ ഉപയോഗപ്പെടുത്താനാവുമെന്നും മന്ത്രി പറഞ്ഞു.
യാത്രയിൽ മന്ത്രിമാരായ പി.രാജീവ്, വി.ശിവൻകുട്ടി എന്നിവരും പങ്കെടുത്തു

ഇടുക്കിയിലെ മാട്ടുപ്പെട്ടി, പാലക്കാട്ടെ മലമ്പുഴ, ആലപ്പുഴയിലെ വേമ്പനാട്ട് കായൽ കൊല്ലം അഷ്ടമുടിക്കായൽ, കാസർകോട്ടെ ചന്ദ്രഗിരിപ്പുഴ, തിരുവനന്തപുരത്ത് കോവളം തുടങ്ങി കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും , വിവിധ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി സീപ്ലെയിൻ ടൂറിസം സർക്യൂട്ട് രൂപപ്പെടുത്താനും സർക്കാർ ആലോചിക്കുന്നുണ്ട്.
ഉയ൪ന്ന മൂല്യമുള്ള വിനോദ സഞ്ചാര സാധ്യതകൾ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ടൂറിസത്തിനു പുറമേ മെഡിക്കൽ ആവശ്യങ്ങൾക്കും വിഐപികൾക്കും ഉദ്യോഗസ്ഥ൪ക്കും അവശ്യഘട്ടങ്ങളിൽ സഞ്ചരിക്കാനും അടിയന്തര ഘട്ടങ്ങളിൽ ജനങ്ങളെ ഒഴിപ്പിക്കുന്നതിനും പ്രയോജനപ്പെടുത്താനാവും.
റീജിയണൽ കണക്ടിവിറ്റി സ്കീമിന്റെ ഭാഗമായാണ് പദ്ധതി.
കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയൻ വിമാനങ്ങളാണ് സീ പ്ലെയിനുകൾ. വലിയ ജനാലകൾ ഉള്ളതിനാൽ കാഴ്ചകൾ നന്നായി കാണാനാകും. മൂന്നാറിന്റെയും പശ്ചിമഘട്ടത്തിന്റെയും ആകാശക്കാഴ്ചകളിലൂടെയുള്ള സഞ്ചാരം യാത്രികർക്ക് മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക. എയർ സ്ട്രിപ്പുകൾ നിർമ്മിച്ച് പരിപാലിക്കുന്നതിനുള്ള വലിയ ചെലവ് ഒഴിവാകുന്നുവെന്നതും ജലവിമാനങ്ങളുടെ ആകർഷണീയതയാണ്.
കൊച്ചി ബോൾഗാട്ടി മറീനയിൽ നിന്ന് ടെയ്ക്ക് ഓഫ് ചെയ്ത വിമാനം ഇടുക്കി മാട്ടുപ്പെട്ടി ഡാമിൽ വിജയകരമായി ജലം തൊട്ടു.
അരമണിക്കൂറിലേ നേരം വിമാനം ഡാമിൽ ഉണ്ടായി.
പരീക്ഷണ പറക്കൽ പരിപാടിയിൽ മന്ത്രി റോഷി അഗസ്റ്റിൽ മുഖ്യാതിഥിയായി.
