പടക്ക നിർമ്മാണ ശാലകളിലെ അപകടങ്ങളിൽ ജീവൻ നഷ്ടപെടുന്നവരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ . ഇതിലേക്കായി 5 കോടി രൂപ നീക്കിവെച്ചതായും അദ്ദേഹം പറഞ്ഞു. പ്രൈമറി മുതൽ ഹൈസ്ക്കൂൾ തലം വരെ വിദ്യാർത്ഥികൾ ഈ ആനുകൂല്യം ലഭിക്കും.
വിരുതുനഗർ ജില്ലയിലെ പടക്ക നിർമ്മാണ ശാലയിൽ സുരക്ഷാ പരിശോധന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ് നാട്ടിലെ പടക്കനിർമ്മാണത്തിൻ്റെ കേന്ദ്രമാണ് വിരുതു നഗർ ജില്ല. ഇവിടെ ഇടക്കിടെ അപകടങ്ങൾ ഉണ്ടാവാറുണ്ട്. അപകടങ്ങൾ ഒഴിവാക്കാൻ പടക്കനിർമ്മാണ ശാലകളിൽ പരിശോധന കർശനമാക്കുമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു
