ചേമഞ്ചേരി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീ സിന്റെയും കണ്ണൻ കടവ് ജി എഫ് എൽ പി സ്കൂളിന്റെയും സഹകരണത്തോടെ സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ വിദ്യാഭ്യാസ മന്ത്രി യായ മൗലനാ അബുൽ കലാം ആസാദിന്റെ ജന്മ ദിനത്തിൽ ദേശീയ വിദ്യാഭ്യാസ ദിനം ആചരിച്ചു. കണ്ണൻ കടവ് സ്കൂളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് മെംമ്പർ എം.പി മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു. ഇൻഫർമേഷൻ ആൻ്റ് പബ്ലിക് റിലേഷൻസ് വകുപ്പ് കോഴിക്കോട് മേഖല ഡെപ്യുട്ടി ഡയറക്ടർ കെ. ടി ശേഖർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ
മാനസിക ആരോഗ്യവും രക്ഷിതാക്കളും എന്ന വിഷയത്തിൽ ബ്ലോക്ക്
ഐ. സി. ഡി. എസ് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ പി.പി. ആദിത്യ ക്ലാസ്സ് എടുത്തു.
സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റ് ടി. കെ. അബ്ദുൽ അസീസ് മുഖ്യഥിതിയായിരുന്നു. ടി.വി. ചന്ദ്രഹാസൻ, പി.പി. വാണി, വി.എസ്. ബിൻസി, പി കെ ഷിജിന എന്നിവർ സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപക൯ കെ. ടി ജോർജ് സ്വാഗതവും ഇ. നന്ദ കുമാർ നന്ദിയും പറഞ്ഞു
