അത്തോളി: വായനയുടെയും എഴുത്തിൻ്റേയും പ്രാധാന്യം വിളിച്ചോതിക്കൊണ്ട് അത്തോളിയിൽ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ വ്യത്യസ്തമായ വായനാ വാരാചരണ പരിപാടികൾ. സ്പേസ് അത്തോളി പ്രവർത്തകർ പ്രാദേശിക എഴുത്തുകാരുമായി സംവദിച്ച് കൊണ്ട് നാട്ടുവായന നടത്തി.
പ്രദേശത്തെ പത്തോളം എഴുത്തുകാർ അവരവരുടെ സ്വർഗ്ഗസൃഷ്ടിയുടെ അനുഭവം പങ്കുവെച്ചു. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സുരേന്ദ്രൻ ചീക്കിലോട് പ്രധാന ഭാഷണം നടത്തി.
എഴുത്തുകാരായ രഘുനാഥ് കുളത്തൂർ, എം റംഷാദ്, സുരേഷ് പാറപ്രം, ഷാജു, ബാലകൃഷ്ണൻ കൊടശ്ശേരി, ഷാജു മാഷ് , കെ.വി അബ്ദുള്ള കോയ, ലീലാവതി പി.സി, തുടങ്ങിയവർ പങ്കെടുത്തു. അത്തോളി ഹൈസ്കൂൾ വിദ്യാർത്ഥി അഥീന എംടി യുടെ രണ്ടാമൂഴത്തിൻ്റെ വായനാനുഭവം പങ്കുവെച്ചു. സെക്രട്ടറി സുരേഷ് അക്ഷരി സ്വാഗതവും ട്രഷറർ കൃഷ്ണകുമാരി കെ.വി. നന്ദിയും പറഞ്ഞു.
വിജയികളെ അനുമോദിച്ചു
വായനാദിനത്തോടനുബന്ധിച്ച് ഡി വൈ എഫ് ഐ കുറുവാളൂർ യുണിറ്റ് വിജയികളെ അനുമോദിച്ചു.

എസ് എസ് എൽ സി , പ്ലസ് ടു , എൽ എസ് എസ് വിജയികൾക്കുള്ള അനുമോദന ചടങ്ങ് ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി എസ് എസ് അതുൽ ഉദ്ഘാടനം ചെയ്തു. സി പി എം ലോക്കൽ കമ്മിറ്റി അംഗം രവീന്ദ്രൻ ചിറ്റൂർ, വാർഡ് മെമ്പർ സബിത പവിത്രം എന്നിവർ ആശംസാഭാഷണം നടത്തി. ഇതോടനുബന്ധിച്ച് വായനാദിന പ്രശ്നോത്തരിയും സംഘടിപ്പിച്ചു. പ്രാദേശിക ഫുട്ബാൾ ടീമിന് ലോകകപ്പ് വേളയിൽ ഫുട്ബാൾ സമ്മാനിച്ചു

