അത്തോളി: അത്തോളി ഗ്രാമപഞ്ചായതും ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാലയുo സംഘടിപ്പിച്ച വായന വാരാഘോഷം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ്. പ്രസിഡൻ്റ് ഗീത മപ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരനും അധ്യാപകനുമായ ഡോ. പി. സുരേഷ് മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ ടി., വാർഡ് മെമ്പർ സബിത പവിത്രം, ലൈബ്രറി ഉപദേശക സമിതി അംഗം അഖിൽ കൂമുള്ളി, സ്മിത ഒ. കെ. എന്നിവർ ആശംസ അർപ്പിച്ചു വനിതാവേദി അംഗങ്ങളായ സ്മിത, ഷിജി, മിനി. നോഡൽ പ്രേരക് സൗമിനി. പ്രേരക് ഷിജിനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പത്തൊൻപതാം വാർഡ് മെമ്പർ കുഞ്ഞായൻ കുട്ടി സ്വാഗതവും ലൈബ്രേറിയൻ സി.കെ.സബിത നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് എൽ .പി, യു പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പ്രശ്നോത്തരി സംഘടിപ്പിച്ചു. പ്രശ്നോത്തരി കെ.കെ. സുരേന്ദ്രൻ മാസ്റ്റർ, ദിനേശൻ മാസ്റ്റർ എന്നിവർ നിയന്ത്രിച്ചു.
എൽ പി വിഭാഗം മത്സര വിജയികൾ
ശിവാനി എം ആർ (KVLP S, Kolathur)
ലക്ഷ്യ സിഗീഷ്, ആശ്മിക പി (ഇരുവരും GMUPS, വേളൂർ) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
യു പി വിഭാഗം
അനുമോൽ ദത്തൻ(GVHSS, അത്തോളി), സാർത്ഥക്ക് (MSMI St Maries Public School), ഫഹീം സാദിഖ് (ഇലാഹിയ പബ്ലിക് സ്കൂൾ) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഹൈസ്കൂൾ വിഭാഗം
അദീന കെ. പി, ആത്മിക എ. എസ്., അലൈന എസ് ജിത്തു (മൂവരും GVHSS, അത്തോളി) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
വായന കളരി നടത്തി
അത്തോളി : ജി.വി.എച്ച്. എസ് എസ്. അത്തോളിക്ക് വർത്തമാന പത്രത്തിൻ്റെ പത്ത് കോപ്പികൾ നൽകിക്കൊണ്ട് “വായനക്കളരി” നടന്നു.സ്കൂളിന് പത്രം സ്പോൺസർ ചെയ്തത് മലബാർ മെഡിക്കൽ കോളേജ് ഗ്രൂപ്പാണ്.

സ്കൂൾ പ്രധാനധ്യാപിക സുനുപ്രവീൺ അധ്യക്ഷതവഹിച്ച ചടങ്ങ് മലബാർ മെഡിക്കൽ കോളേജ് എ ജി എ ഉണ്ണികൃഷ്ണൻ പി. വിദ്യാർത്ഥി പ്രതിനിധി എം. അനാമികക്ക് പത്രം നൽകിഉദ്ഘാടനം നിർവ്വഹിച്ചു. സുമേഷ് ജിത്ത്. പി. പദ്ധതി വിശദീകരണം നടത്തുകയും സ്കൂൾ സീനിയർ ലസിത ആശംസഅറിയിക്കുകയും ചെയ്തു.
യോഗത്തിൽ ടീച്ചർ ലൈബ്രേറിയൻ എസ് സരിത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.പി. സജ്ന നന്ദിയും ആശംസിച്ചു

