അത്തോളി : അത്തോളി ഗവ വൊക്കേഷേണൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ എസ് എസ് എൽ സി വിജയത്തിളക്കത്തിന് മാറ്റുകൂട്ടി 13 ഫുൾ എ പ്ളസ് നേട്ടം. എസ് എസ് എൽ സിക്ക് 99.6 ശതമാനം വിജയമാണ് സ്കൂൾ നേടിയത്. 241 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 240 പേര് വിജയിച്ചു.
എ. എസ് ദേവനന്ദ , എം സി ആദിത്യ, പി കെ വർഷ ഷിജു, എസ് നന്ദഗോപാൽ, എ അവനിക, റിതിക പി നായർ, ആർ അനാൻ, ആർ വി നവോമിക, ആമിന നഫ, നജ ഫാത്തിമ, പാർവ്വതി മോഹൻ, ധ്യാൻ എസ് നായർ, ആയിഷ അനൂദ് എന്നിവരാണ് ഫുൾ എ പ്ലസ് നേടിയത്.

