തലകുളത്തൂർ: എലത്തൂർ നിയോജക മണ്ഡലത്തിന്റെ സമഗ്രമായ വികസനമാണ് തന്റെ ലക്ഷ്യമെന്ന് വിദ്യ ബാലകൃഷ്ണൻ എം എൽ എ. വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തുന്നതിനായി തലകുളത്തൂർ വി കെ റോഡിൽ എത്തിയതായിരുന്നു എം എൽ എ.
പ്രാദേശിക റോഡുകളുടെ വികസനം, കുടിവെള്ള പദ്ധതികൾ എന്നിവയ്ക്ക് മുൻഗണന നൽകും. ബാലുശ്ശേരി റോഡ് ഉൾപ്പെടെയുള്ള വിഷയങ്ങളിലും, പല റോഡുകളിലും നിലനിൽക്കുന്ന സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച പ്രതിസന്ധികൾക്കും പരിഹാരം കാണാൻ ശ്രമിക്കും.
കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ എലത്തൂരിന് വലിയ സാധ്യതകളുണ്ടായിട്ടും പലതും അടയാളപ്പെടുത്താതെ പോയിട്ടുണ്ട്. ഒളവണ്ണ, അകലാപ്പുഴ തുടങ്ങിയ പ്രദേശങ്ങളിലെ ബാക്ക് വാട്ടർ ടൂറിസം സാധ്യതകളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കും.
ഹാർബറിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുന്നതിനൊപ്പം, തീരദേശത്തെ ജനങ്ങൾ നേരിടുന്ന പൊതുവായ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ ശ്രമിക്കുമെന്നും എം എൽ എ പറഞ്ഞു.

