അത്തോളി : അത്തോളി കൊളക്കാട് വെളിച്ചെണ്ണ മില്ലിൽ തീപിടിച്ച് വൻ നാശ നഷ്ടം. 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
അത്തോളി കൊളക്കാട് പ്രവർത്തിക്കുന്ന എസ് ആർ ഓയിൽ മില്ലിലാണ് ഇന്നലെ അർദ്ധരാത്രിയോടെ തീപ്പിടിത്തമുണ്ടായത്. മലപ്പറമ്പ് സ്വദേശി ഷൈജുവിൻ്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ഓയിൽ മിൽ.

കൊപ്ര ഉണക്കാൻ രാത്രിയിൽ ഇട്ട തീ ആളി പടർന്നതാണെന്ന് കരുതുന്നു.
രാത്രിയിൽ തീ പടരുന്നത് ശ്രദ്ധയിൽ പെട്ട പരിസരവാസികൾ പൊലീസിലും ഫയർഫോഴ്സിലും അറിയിക്കുകയായിരുന്നു. കൊയിലാണ്ടി, പേരാമ്പ്ര, നരിക്കുനി എന്നിവിടങ്ങളിൽ നിന്നുള്ള നാല് ഫയർ യൂണിറ്റ് എത്തി നാല് മണിക്കൂർ പരിശ്രമിച്ചാണ് തീ അണച്ചത്. 2000 ലിറ്ററോളം വെളിച്ചെണ്ണയും തേങ്ങയും കൊപ്രയും മില്ലിൽ ഉണ്ടായിരുന്നു.
ഇരുമ്പു ഷീറ്റ് കൊണ്ടും കല്ലു കൊണ്ടും നിർമ്മിച്ചതാണ് ഓയിൽ മിൽ. ഷോർട്ട് സർക്യൂട്ട് സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.

