അത്തോളി: കൊയിലാണ്ടി കുറുവങ്ങാട് വാഹനാപകടത്തിൽ മൂന്ന് എം.ബി. ബി. എസ് വിദ്യാർത്ഥികൾ മരിച്ചു. മൂവരും സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ഓടയിലേയ്ക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്ന് കരുതുന്നു.
മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവരാണ് മരിച്ചത്. മലബാർ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികളാണ് മൂവരും. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് കുറുവങ്ങാട് വച്ച് അപകടമുണ്ടായത്.
