അത്തോളി: ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയം പ്രദേശത്തെ കിടപ്പിലായ രോഗികൾക്കായി പാലിയേറ്റീവ് ഉപകരണങ്ങൾ സൗജന്യമായി ലഭ്യമാക്കുന്ന ‘തുണ’ പദ്ധതിക്ക് തുടക്കം കുറിച്ചു. വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെയാണ് പദ്ധതിക്കാവശ്യമായ ഉപകരണങ്ങൾ സമാഹരിച്ചത്.
അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ജയകൃഷ്ണൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വായനയിലൂടെ ലഭിക്കുന്ന അറിവിന്റെയും നന്മയുടെയും പ്രതിഫലനമാണ് ഗ്രന്ഥാലയം നടപ്പിലാക്കിയ ഇത്തരമൊരു മാതൃകാപരമായ പദ്ധതിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ വാർഡ് മെമ്പർ അനിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
പദ്ധതിയുടെ ഭാഗമായുള്ള നിവേദനം രക്ഷാധികാരി കെ.എം. രവീന്ദ്രൻ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. ഗ്രന്ഥാലയം പ്രസിഡന്റ് വി.എം. ഷാജി സ്വാഗതം പറഞ്ഞു. ഉസ്മാൻ ഫജർ കൊളക്കാട് ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. ഗ്രന്ഥശാല സെക്രട്ടറി ഷിബി പി. നന്ദി രേഖപ്പെടുത്തി.
രോഗികൾക്ക് ആശ്വാസമേകുന്ന വീൽചെയറുകൾ, എയർ ബെഡുകൾ തുടങ്ങിയ വിവിധ ഉപകരണങ്ങൾ ഇനി ഗ്രന്ഥാലയം വഴി ലഭ്യമാകും
