അത്തോളി : സഹപാഠികളുടെ അകാലവിയോഗത്തിൽ ശോകമൂകമായി മലബാർ മെഡിക്കൽ കോളേജ് ക്യാമ്പസ്. കൂട്ടുകാരുടെ മരണം വിശ്വസിക്കാനാവാത്ത ഞെട്ടിലാണ് മെഡിക്കൽ വിദ്യാർത്ഥികൾ.
കഴിഞ്ഞ പുലർച്ചെ രണ്ടര മണിയോടെയാണ് എം.ബി ബി എസ് വിദ്യാർഥികളായ എം.കെ. നന്ദകിഷോർ, അഭിയാൻ എം റഹ്മാൻ, അഭിനവ് എസ് എന്നിവർ സ്കൂട്ടർ അപകടത്തിൽ മരണപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടർ കൊയിലാണ്ടി കുറുവങ്ങാട് വെച്ച് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്.
2022 ബാച്ച് വിദ്യാർത്ഥിയായ നന്ദകിഷോർ കൊല്ലം സ്വദേശിയാണ്. 2025 ബാച്ചിൽ പെട്ട അഭിയാൻ കായംകുളം സ്വദേശിയും, അഭിനവ് പാലക്കാട് സ്വദേശിയുമാണ്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റുമോർട്ടത്തിനു ശേഷം വൈകീട്ട് നാലുമണിയോടെ മൃതദേഹം മലബാർ മെഡിക്കൽ കോളേജിൽ പൊതുദർശനത്തിന് വെക്കും.
