അത്തോളി: വിശുദ്ധ റംസാനിൽ സഹനത്തിൻ്റേയും മാനവ സഹോദര്യത്തിന്റേയും സന്ദേശമോതുന്ന വിശ്വാസികളോട് ഐക്യപ്പെട്ട് അത്താണി ഓട്ടോ കൂട്ടായ്മ ഇഫ്താർ സംഗമം നടത്തി. ജീവകാരുണ്യ രംഗത്തും ജനസേവനങ്ങളിലും വ്യത്യസ്തമായ ഇടപെടലിലൂടെ ഇതിനകം ശ്രദ്ധ നേടിയ അത്താണിയിലെ ഓട്ടോ ഡ്രൈവർമാർ വേർതിരിവുകളില്ലാത്ത മാനവ സ്നേഹത്തിൻ്റെ മാതൃക സൃഷ്ടിക്കുകയായിരുന്നു.
അത്തോളി അത്താണിയിലെ വ്യാപാരികളുടെ സഹകരണത്തോടെ അത്താണി പരിസരത്ത് നടത്തിയ ഇഫ്ത്താർ വിരുന്നിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക തൊഴിൽ രംഗത്തു നിന്നുള്ളവർ ഒന്നു ചേർന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ
സമൂഹത്തിലെ വ്യത്യസ്ത മേഖലയിൽ നിന്നുള്ള നൂറോളം പേർ സന്നിഹിതരായി. അത്തോളി ഗ്രാമപഞ്ചായത്ത് ധനകാര്യ സ്റ്റാൻറ്റിങ്ങ് കമ്മറ്റി ചെയർ പേഴ്സണും വാർഡ് മെംബറുമായ അനിൽ മാസറ്റർ, കെ.ടി. ശേഖർ, അജീഷ് അത്തോളി , ഷെറീജ് കേരളാ വിഷൻ, തുടങ്ങിയവർ പങ്കെടുത്തു. വി എം സുരേഷ് ബാബു, എ എം ബദറുദീൻ, തെസ്ലീം ഒ കെ, രജീഷ് ഒ ടി ,സിദീഖ് പി കെ ,സജീഷ്, നിഖിൽ, അസീസ് കുനിയിൽ, സാദിരി കളത്തിൽ,ശ്രിദീഷ് വീ ടി , അനുഗ്രഹ് കൊങ്ങന്നൂർ,അബൂബക്കർ കോയ എന്നിവർ നേതൃത്വം നൽകി.

