അത്തോളി: കൊളക്കാട് പൂക്കോട് പാടശേഖര സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം നാട്ടുകാരുടേയും വിദ്യാർഥികളുടേയും പങ്കാളിത്തത്തിൽ വിപുമായി നടന്നു.അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് ഗീതാ മപ്പുറത്ത് അധ്യക്ഷത വഹിച്ചു.

അസിസ്റ്റൻറ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ (ബാലുശ്ശേരി) മുഹമ്മദ് ഫൈസൽ മുഖ്യാതിഥിയായി. പഞ്ചായത്ത് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽ മാസ്റ്റർ, അത്തോളി അഗ്രിക്കൾച്ചർ ഓഫീസർ ജേക്കബ് ഷെമോൻ, പഞ്ചായത്ത് മെമ്പർ കെ.എം രാജൻ, കാർഷിക കർമ്മ സേന സെക്രട്ടറി ചന്ദ്രൻ പൊയിലിൽ, ടി.കെ കരുണാകരൻ എന്നിവർ സംസാരിച്ചു.

വിദ്യാർത്ഥികൾക്കായി പഴം, പായസം, പപ്പടം വിതരണം നടത്തി. പാടശേഖരസമിതി സെക്രട്ടറി കെ. നളിനാക്ഷൻ സ്വാഗതവും അഗ്രികൾച്ചർ അസിസ്റ്റൻറ് കെ ബിനു നന്ദിയും പറഞ്ഞു.

