പൂക്കാട്: പൂക്കാട് കലാലയം ഏപ്രിൽ മെയ് മാസങ്ങളിൽ നടത്തുന്ന സംഗീതാചാര്യൻ
മലബാർ സുകുമാരൻ ഭാഗവതർ അനുസ്മരണ പരിപാടിയായ ഗുരുസ്മരണയുടെയും
കുട്ടികളുടെ മധ്യവേനലവധി മഹോത്സവമായ കളി ആട്ടത്തിൻ്റെയും
സ്വാഗത സംഘം രൂപീകരിച്ചു. പൂക്കാട് കലാലയം അശോകം ഹാളിൽ നടന്ന സ്വാഗതസംഘ രൂപീകരണ യോഗത്തിൽ കലാലയം പ്രസിഡൻറ് അഡ്വ. കെ.ടി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശിവദാസ് കാരോളി ആഘോഷ പരിപാടികൾ വിശദീകരിച്ചു.
പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു . കെ. ടി ശേഖർ, സത്യൻ മേപ്പയ്യൂർ, ശ്യാം സുന്ദർ,
വി.വി.മോഹനൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി
വിശദാംശങ്ങൾ ചർച്ച ചെയ്തു. യോഗത്തിൽ ശിവദാസ് ചേമഞ്ചേരി, വിജയരാഘവൻ
ചേലിയ, എ.കെ. രമേശ്, കെ.പി. ഉണ്ണി ഗോപാലൻ, പി.പി. ഹരിദാസൻ, ഉണ്ണി കുന്നോൽ, യൂസഫ് മാസ്റ്റർ,കെ. ശ്രീനിവാസൻ, കമർ ബാൻ ടീച്ചർ, ശിവദാസൻ വാഴയിൽ, കെ. ശ്രീജ എന്നിവർ സംസാരിച്ചു.

