കൂമുള്ളി : ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാലയിൽ അത്തോളി ഗ്രാമപഞ്ചായത്തിൻ്റേയും വനിതാവേദിയുടേയും സംയുക്താഭിമുഖ്യത്തിൽ വനിതാദിനാചരണം നടത്തി. അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. ജയകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ഗീത മപ്പുറത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച
പൊന്നമ്മ ടീച്ചർ .കാർത്ത്യായനി അമ്മ, നാരായണി അമ്മ ഇടീക്കൽ, സൂസി മാത്യു, കണ്ടത്തി അമ്മ, കല്യാണി ഗോപാലൻ, ഷൈജി ഷാജു എന്നിവരെ ആദരിച്ചു.
രണ്ടാം വാർഡ് മെമ്പർ സബിത പവിത്രം, മൂന്നാം വാർഡ് മെമ്പർ ബിന്ദു പാലോട്ട് എന്നിവർ ആശംസയർപ്പിച്ചു. അഡ്വ: പ്രിൻസി .പി .പി സ്ത്രീസുരക്ഷ ബോധവൽക്കരണ ക്ലാസ്സ് നടത്തി. വനിതാ വേദി പ്രസിഡൻ്റ് സ്മിത ഒ.കെ സ്വാഗതവും ലൈബ്രേറിയൻ സബിത സി.കെ. നന്ദിയും പറഞ്ഞു.

