ബാലുശ്ശേരി : ‘യുദ്ധത്തിനെതിരെ ഒരു മനസ്സാവുക’ എന്ന മുദ്രാവാക്യമുയർത്തി എൻ.സി.പി – എസ് ബാലുശ്ശേരി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ റാലി നടത്തി. റാലിക്കു ശേഷം ബാലുശ്ശേരി ഗാന്ധി പാർക്കിൽ സമാധാനത്തിൻ്റെ സ്നേഹദീപം തെളിയിച്ചു.
എൻ.സി.പി _എസ് സംസ്ഥാന സെക്രട്ടറി പി. സുധാകരൻ മാസ്റ്റർ യുദ്ധവിരുദ്ധ സന്ദേശം നൽകി.
എൻ.സി .പി – എസ് മണ്ഡലം പ്രസിഡൻ്റ് മുസ്തഫ ദാരു കല അധ്യക്ഷനായി. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ അനു സജിത്ത്, അസൈനാർ എമ്മച്ചം കണ്ടി, ശൈലജ കുന്നോത്ത്, അബ്ദുറഹമാൻ കൊല്ലൻ കണ്ടി, പൃഥ്വീരാജ് മൊടക്കല്ലൂർ, എൻ. രാജൻ, കെ.പി. മനോജ് കുമാർ, ടി.എം. ബാബു, അഞ്ജലി വേലായുധൻ, പി. ലോഹിതാക്ഷൻ, ഗണേശൻ, വേലായുധൻ പനായി എന്നിവർ സംസാരിച്ചു.

അത്തോളിയിൽ സിപിഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി നടത്തി. അത്തോളി ജി വി എച്ച് എസ് എസ് പരിസരത്തു നിന്ന് തുടങ്ങിയ റാലിക്ക് ലോക്കൽ സെക്രട്ടറി പി. എം ഷാജി നേതൃത്വം നൽകി
