അത്തോളി : ചതുപ്പിൽ വീണ് മരണത്തോട് മല്ലിട്ട പശുവിന് അഗ്നി രക്ഷാ സേനാംഗങ്ങൾ രക്ഷകരായി. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടുകൂടിയാണ് ഉള്ളിയേരി കക്കഞ്ചേരി സ്വദേശി മാധവൻ എന്നയാളുടെ പശു അദ്ദേഹത്തിന്റെ തന്നെ
ഉടമസ്ഥതയിലുള്ള പറമ്പിലെ ചളിയും വെള്ളവും നിറഞ്ഞ ചതുപ്പിൽ ഇറങ്ങിയത്. തിരിച്ചു കയറാൻ ശ്രമിക്കവെ കയറാൻ പറ്റാത്ത വിധം കുടുങ്ങി.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിൽ നിന്നും അഗ്നിരക്ഷാസേനാംഗങ്ങൾ സ്റ്റേഷൻ ഓഫീസർ ബിജു വികെ യുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി. സമയോചിതമായ ഇടപെടലിനെ തുടർന്ന് പശുവിനെ സുരക്ഷിതമായി കരക്കെത്തിച്ചു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എം എസ്. എഫ് ആർ ഒ ഷിജി ഐ, എഫ്. ആർ ഒമാരായ ലതീഷ് നടുക്കണ്ടി,ഇർഷാദ് ടി കെ,സുകേഷ് കെ ബി, സുജിത്ത് എസ് പി,നിധിൻരാജ് ഇകെ, ഹോം ഗാർഡ് സുധീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

