അത്തോളി : അത്തോളി ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘സ്മൃതിലയം’ ഗിരീഷ് പുത്തഞ്ചേരി അനുസ്മരണ പരിപാടിയുടെ ഭാഗമായി ജില്ലാ തല കവിതാ രചനാ മത്സരം സംഘടിപ്പിച്ചു. അത്തോളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ എ .എം. രാജൻ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാനും ഗ്രാമ പഞ്ചായത്ത് അംഗവുമായ അനിൽ മാസ്റ്റർ, കെ.ടി ശേഖർ, എൻ.ടി മനോജ്കുമാർ, സുന്ദരൻ കോതങ്കൽ, കെ. ഷാക്കിറ, അഷ്റഫ് ചീടത്തിൽ എന്നിവർ സംസാരിച്ചു.

ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ നടന്ന മത്സരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക് ഫെബ്രുവരി 11 ന് കൂമുള്ളിയിൽ നടക്കുന്ന ഗിരീഷ് പുത്തഞ്ചേരി അനുസ്മരണ പരിപാടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.

