അത്തോളി : അത്തോളി ഗ്രാമ പഞ്ചായത്ത് ഗിരീഷ് പുത്തഞ്ചേരി അനുസ്മരണ പരിപാടിയുടെ ഭാഗമായി അദ്ദേഹത്തിൻ്റെ ചലചിത്ര ഗാനങ്ങളുടെ ജില്ലാതല കരോക്കെ ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു.
മത്സരാർത്ഥികൾ കോഴിക്കോട് ജില്ലയിൽ താമസിക്കുന്നവരായിരിക്കണ.
ഗിരീഷ് പുത്തഞ്ചേരി രചിച്ച ഗാനങ്ങൾ മാത്രമാണ് മത്സരത്തിൽ ഉൾക്കൊള്ളിക്കുക.
ഓരോ മത്സരാർത്ഥിയും 3 പാട്ടുകളെങ്കിലും പരിശീലിച്ചിരിക്കണം. 10 മുതൽ 18 വരെ പ്രായക്കാർക്ക് ജൂനിയർ വിഭാഗത്തിലും 18 മുതൽ 60വരെ സീനിയർ വിഭാഗത്തിലും 60 വയസ്സിന് മുകളിലുളളവർക്ക് സൂപ്പർ സീനിയർ വിഭാഗത്തിലും മത്സരിക്കാം.
ജനുവരി 25 വരെ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾ 9947132939 എന്ന ഫോൺ നമ്പറിൽ ലഭിക്കും.
താഴെ കാണുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
https://forms.gle/h1j1TPfXZYcE6To1A
