അത്തോളി : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികൾക്ക് കയ്യൊപ്പ് ചാർത്തുന്ന ഫലമായിരിക്കും കേരളത്തിൽ ഉണ്ടാവുക എന്ന് അത്തോളി ഗ്രാമ പഞ്ചായത്ത് എൻ ഡി എ സ്ഥാനാർത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.
ബിജെപി ബാലുശ്ശേരി മണ്ഡലം വൈസ് പ്രസിഡണ്ട് പി അജിത് കുമാർ അധ്യക്ഷത വഹിച്ചു.ബിജെപി റൂറൽ ജില്ല വൈസ് പ്രസിഡണ്ട് സിപി സതീഷ് ആമുഖപ്രസംഗം നടത്തി,ജില്ലാ പഞ്ചായത്ത് അത്തോളി ഡിവിഷൻ സ്ഥാനാർത്ഥി വി സി ബിനീഷ് മാസ്റ്റർ,റൂറൽ ജില്ല സെക്രട്ടറി ആർ എം കുമാരൻ,അത്തോളി ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ബൈജു കൂമുള്ളി,ഷാജി കെ പി,അനിൽ കുമാർ കെ എന്നിവർ സംസാരിച്ചു.
