കൂമുള്ളി: ഡി വൈ എഫ് ഐ ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷിദിനാചരണം നടത്തി. യുവജന റാലിയും പൊതുയോഗവും ഡി.വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ എം സച്ചിൻദേവ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എസ് എസ് അതുൽ അദ്ധ്യക്ഷത വഹിച്ചു.

അസർബൈജാനിൽ വെച്ച് നടന്ന ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കു വേണ്ടി വെങ്കല മെഡൽ നേടിയ ഷാജി ജോണിനെ അനുമോദിച്ചു.

ടി.കെ സുമേഷ്, ടി സരുൺ,അജിഷ, അഞ്ജലികൃഷ്ണ, അക്ഷയ് എസ് ബി, അദിത്ത് തുടങ്ങിയവർ സംസാരിച്ചു. അഖിൽ കൂമുള്ളി സ്വാഗതം പറഞ്ഞു.
