കൂമുള്ളി: കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിൻ്റെ ഭാഗമായി ഡി വൈ എഫ് ഐ ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (ചൊവ്വ) കൂമുള്ളിയിൽ യുവജന റാലിയും പൊതു സമ്മേളനവും നടക്കും. ഡി.വൈ. എഫ് ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. എം. സച്ചിൻ ദേവ് എം.എൽ.എ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും.
വൈകീട്ട് 5 മണിക്ക് കൂമുള്ളി വായനശാലയ്ക്ക് സമീപം നിന്ന് യുവജന റാലി ആരംഭിക്കും. ബ്ലോക്ക് സെക്രട്ടറി ടി സരുൺ, പ്രസിഡണ്ട് എസ് എസ് അതുൽ എന്നിവർ നേതൃത്വം നൽകും
