അത്തോളി: സേവാഭാരതി അത്തോളിയും കെ.എം. സി. ടി. ഡെന്റൽ കോളേജ് മണാശ്ശേരിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ദന്ത ചികിത്സാ ക്യാമ്പ് നവംബർ 23 ന് ഞാറാഴ്ച രാവിലെ 9.30മുതൽ ഉച്ചക്ക് 2 മണി വരെ അത്തോളി ജി.എം. യു.പി സ്കൂളിൽ വച്ച് നടത്തുന്നു. ക്യാമ്പിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനവും,പല്ല് അടക്കൽ, പല്ല് എടുക്കൽ, ക്ലീനിങ് എന്നിവ ആവശ്യമായി വരുന്നവർക്ക് സൗജന്യമായി നൽകുന്നു. അത്യാവശ്യം മരുന്നുകളും നൽകും.തുടർ ചികിത്സ ആവശ്യമുള്ളവർക്ക് (റൂട്ട് കനാൽ, സർജറി എന്നിവ) കെ.എം. സി.ടി ഹോസ്പിറ്റലിൽ വച്ച് ആശുപത്രി ബില്ലിൽ ഇരുപത് ശതമാനം സാമ്പത്തിക ഇളവോട് കൂടി മുൻഗണനാ ക്രമത്തിൽ ചെയ്തു കൊടുക്കുന്നതാണ്.

ക്യാമ്പിൽ കെ.എം. സി.ടി ഹോസ്പിറ്റലിന്റെ ആധുനിക സൗകര്യങ്ങളുള്ള മൊബൈൽ യൂണിറ്റിന്റെ സേവനവും ഉണ്ടായിരിക്കുന്നതാണ്.
റജിസ്ട്രേഷൻ രാവിലെ 9 മണി .
നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് മുൻഗണന ഉണ്ടാവും. Contact No: 9855842271,9539183517,8078994109
