കോഴിക്കോട്: സ്ഥാനാർത്ഥികൾക്ക് ചിഹ്നം നൽകുന്നതിന് അധികാരപ്പെടുത്തിയ രാഷ്ട്രീയപാർട്ടി ഭാരവാഹികളുടെ ശിപാർശ കത്ത് നവംബർ 24 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി നൽകിയാൽ മതിയാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതിയായ നവംബർ 24 ന് വൈകിട്ട് മൂന്നു മണി കഴിഞ്ഞാണ് വരണാധികാരി സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിക്കുന്നത്. തുടർന്നാണ് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെയും ചിഹ്നങ്ങളുടെയും പട്ടിക വരണാധികാരി ഫാറം 6 ൽ പ്രസിദ്ധീകരിക്കുന്നത്.
തെരഞ്ഞെടുപ്പ് ഏജന്റ്മ ത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് സ്ഥാനാർത്ഥികൾക്ക് ഓരോ തെരഞ്ഞെടുപ്പ് ഏജന്റിനെ നിയമിച്ചു കൊണ്ടുള്ള ഫാറം 8 ലുള്ള നോട്ടീസ് വരണാധികാരിക്ക് നൽകാം.

നാമനിർദ്ദേശപത്രികയോടൊപ്പം കെട്ടിവയ്ക്കേണ്ട നിക്ഷേപതുക വരണാധികാരിക്ക് പണമായി നൽകാം. കൂടാതെ, ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലും, ട്രഷറിയിലും തുക അടയ്ക്കാം.
ജില്ലയില്‍ 6284 പേര് നാമനിര്‍ദ്ദേശ പത്രിക നല്കി
അത്തോളി : തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് കോഴിക്കോട് ജില്ലയില്‍ ഇതുവരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് 6284 പേര്. ഇവരില്‍ 2836 പേര് പുരുഷന്മാരും 3448 പേര് സ്ത്രീകളുമാണ്. ഇത്രയും പേരില്‍ നിന്ന് 9027 നാമനിര്‍ദ്ദേശ പത്രികകളാണ് വരണാധികാരികള്‍ക്ക് ലഭിച്ചത്.
ഇന്നലെ മാത്രം 1567 പുരുഷന്മാരും 1921 സ്ത്രീകളും ഉൾപ്പെടെ 3488 പേർ നാമം നിർദ്ദേശപത്രിക സമർപ്പിച്ചു.
