അത്തോളി: സ്വകാര്യ മേഖലയിലെ ഫാർമസിസ്റ്റുകൾക്ക് സർക്കാർ പ്രഖ്യാപിച്ച പുതുക്കിയ മിനിമം വേജസ് ലഭ്യമാക്കാൻ തൊഴിൽ വകുപ്പ് അടിയന്തരമായി ഇടപെടണമെന്ന് കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെ പി പി എ ) അത്തോളി എരിയാ സമ്മേളനം അധികൃതരോടവശ്യപ്പെട്ടു.
സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം ആറ് മാസത്തിലേറെയായിട്ടും ഇനിയും ഈ പ്രദേശത്തെ മെഡിക്കൽ ഷോപ്പുകളിൽ ജോലി ചെയ്യുന്ന ഫാർമസിസ്റ്റുകൾക്ക് കിട്ടാതിരിക്കുന്നത് ലേബർ ഓഫീസറുടെ ഉദാസീനമായ നിലപാട് മൂലമാണെന്നും ഫാർമസിസ്റ്റ് അസോസിയേഷൻ അഭിപ്രായപ്പെട്ടു. ഏരിയാ സമ്മേളനം കെ പി പി എ ജില്ലാ പ്രസിഡണ്ട് മഹമൂദ് മൂടാടി ഉദ്ഘാടനം ചെയ്തു.
പി. ശശിധരൻ അദ്ധ്യക്ഷനായ ചടങ്ങിൽ സജിത കെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. റനീഷ് കെ , അഷ്റഫ് ചീടത്തിൽ, ഷാജസ് എ ,റാബിയ പിവി എന്നിവർ സംസാരിച്ചു.
പുതിയ കമ്മിറ്റി ഭാരവാഹികളായി സിക്രട്ടറി :സജിത .കെ , പ്രസിഡണ്ട് : അഷറഫ് ചീടത്തിൽ , ട്രഷറർ : ശ്രീകല . എ എന്നിവരെ തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ : ജോയൻ്റ് സിക്രട്ടറിമാർ : ഷൈമ .കെ. കെ , ശശിധരൻ പി, വൈസ് പ്രസിഡണ്ടുമാർ : ഷാജസ് എ ,റാബിയ പി.വി
