അത്തോളി : സ്പേസ് അത്തോളി നവംബർ 2 ഞായറാഴ്ച സ്പേസ് അത്തോളി ഫിലിം ഫെസ്റ്റിവൽ (സാഫ്) സംഘടിപ്പിക്കുന്നു. അത്തോളി ഹൈസ്കൂൾ ഹാളിൽ ഉച്ചക്ക് ശേഷം 2.30 നാണ് പരിപാടി. മൂന്ന് ഹ്രസ്വ സിനിമകൾ പ്രദർശിപ്പിക്കും.
അത്തോളി സ്വദേശിയും സിനിമാ- നാടക പ്രവർത്തകയുമായ കബനി സൈറ സംവിധാനം ചെയ്ത ചിലരിങ്ങനെയാണ് , അധ്യാപകനും എഴുത്തുകാരനുമായ നദീം നൗഷാദിന്റെ കടൽ ഉയിർപ്പ് , നാടക പ്രവർത്തകനും അഭിനേതാവുമായ അഷ്റഫ് ചീടത്തിൽ സംവിധാനം ചെയ്ത ഹൺഡ്രഡ് ബെൽസ് എന്നീ ചെറുസിനിമകളാണ് പ്രദർശിപ്പിക്കുന്നത്. തുടർന്ന് നടക്കുന്ന ഓപ്പൺ ഫോറത്തിൽ കബനി സൈറ , നദീം നൗഷാദ്, അഷ്റഫ് ചീടത്തിൽ തുടങ്ങിയവരും സിനിമയുടെ അണിയറ പ്രവർത്തകരും പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്.
