അത്തോളി: ബുധനാഴ്ച വൈകീട്ട് അത്തോളി അങ്ങാടിയിൽ ഉണ്ടായ വാഹനാപകടത്തിൽ അന്നശ്ശേരി ചാലിൽ നിസാർ ( 43 ) മരണപ്പെട്ടു. പിതാവ്: മൊയ്തീൻകോയ.മാതാവ്: ആമിന ഭാര്യ:ഷഹീദഅന്നശ്ശേരി .
സഹോദരങ്ങൾ: നിഷാദ് (സൗദി) നവാസ് (സൗദി).നിഷിത തോരായി.
അത്തോളി മിനർവ്വ സ്റ്റോറിന് സമീപം വച്ചാണ് അപകടം. നിസാർ സഞ്ചരിച്ച ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു. പരിക്കുകളോടെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
അപകടത്തെ തുടർന്ന് പാവങ്ങാട് ഉള്ള്യേരി റൂട്ടിൽ അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. റോഡിന് വീതി കുറവായ ഈ ഭാഗം അപകട മേഖലയായി മാറിയിരിക്കയാണ്. റോഡ് ഉയർത്തി നവീകരിച്ചതോടെ ഇടുങ്ങിയ റോഡരികിലൂടെ കാൽ നട യാത്രയും ദുഷ്കരമായിട്ടുണ്ട്.
