കുടുംബശ്രീ വനിതകൾക്ക് കെ ഫോർ കെയർ എക്സിക്യുട്ടീവുകളാകാൻ അവസരം. വയോജന പരിചരണം, ആശുപത്രികളിൽ രോഗീപരിചരണം, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പരിചരണം എന്നീ മേഖലളിലാണ് തൊഴിലവസരം. ഈ രംഗത്ത് പ്രവർത്തിക്കാൻ താല്പര്യമുള്ളവരും പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ കുടുംബശ്രീ അയൽക്കൂട്ട – ഓക്സിലറി അംഗങ്ങളായ വനിതകൾക്കും ഇതുമായി ബന്ധപ്പെട്ട പരിശീലന പരിപാടികളിൽ പങ്കെടുക്കാം. ഇതിലേക്കായി അടുത്തുള്ള സി ഡി. എസ് ഓഫിസിൽ പേര് നൽകാവുന്നതാണ്. പ്രായം 25 നും 50 നും ഇടയിലായിരിക്കണം. കെ ഫോർ കെയർ എക്സികുട്ടിവുകളുടെ സേവനം ലഭിക്കുന്നതിന് 9188925597 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.
