അത്തോളി : അത്തോളി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എസ് എഫ് ഐ യുടെ ആഭിമുഖ്യത്തിൽ അത്തോളി അങ്ങാടിയിൽ വിജയാഹ്ലാദ പ്രകടനം നടത്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ അത്താണിയിൽ നിന്ന് ഹൈസ്ക്കൂൾ വരെ നടന്ന പ്രകടനത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു.
അത്തോളി സ്കൂൾ വിദ്യാർഥി പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ എസ്.എഫ്. ഐക്ക് വൻ വിജയമാണ് ഇത്ത വണ ഉണ്ടായത്. ആകെയുള്ള 10 സീറ്റിൽ 9 സീറ്റിലും എസ്.എഫ്. ഐ സ്ഥാനാർത്ഥികൾ വിജയം നേടിയിരുന്നു.

ചെയർമാൻ -ആദിത്യൻ. ജി,
വൈസ് ചെയർമാൻ – അനോകി
സെക്രട്ടറി -അനാമിക
ജോയിൻ്റ് സെക്രട്ടറി – നേഹ വിനോദ്
കലാവേദി സെക്രട്ടറി -ശരോബ് കൃഷ്ണ
സാഹിത്യ വേദി സെക്രട്ടറി – കിരൺ ബിജി
സാഹിത്യ വേദി ജോയിൻ്റ് സെക്രട്ടറി – ശ്രേയ ആനന്ദ്
കായിക വേദി സെക്രട്ടറി – മിലോണ
കായിക വേദി ജോയിൻ്റ് സെക്രട്ടറി – തൻഹ ഫാത്തിമ എന്നിവരാണ് എസ് എഫ് ഐ ബാനറിൽ വിജയം നേടിയത്.
