മേപ്പയ്യൂർ: കോൺഗ്രസ് ഓഫീസിൽ കോൺഗ്രസ് പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോൺഗ്രസ് പ്രവർത്തകനും പത്ര ഏജൻറുമായ എടവന മീത്തൽ രാജൻ (64) ആണ് മരിച്ചത്.
നെടുമ്പൊയിൽ ഇന്ദിരാഭവനിലെ സൺഷെയ്ഡിൽ തൂങ്ങി മരിച്ച നിലയിൽ ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടത്. പൊലീസ് സ്ഥലത്തെത്തി. നടപടി ക്രമങ്ങൾക്കുശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പ്രദേശത്തെ കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനാണ് വിവിധ പത്രങ്ങളുടെ ഏജന്റ്റ് കൂടിയാണ്. മേപ്പയൂർ നിടുമ്പൊയിൽ ഇന്ദിരാ ഭവൻ – പ്രിയദർശിനി കലാവേദി ഗ്രന്ഥശാല കെട്ടിടത്തിന് താഴെയാണ് തൂങ്ങിമരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടത്.
ഭാര്യ: അനിത. മക്കൾ: ശ്രീനിവാസൻ, ചിത്രലേഖ.
